കുറഞ്ഞ കാലം കൊണ്ട് കെട്ടിടനിര്‍മ്മാണ രംഗത്തും ഹോട്ടല്‍ വ്യവസായത്തിലും സജീവ സാന്നിധ്യമായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് വൈവിധ്യവല്‍ക്കരണത്തിലേക്കു കടക്കുകയാണ്. ചലച്ചിത്രനിര്‍മ്മാണം, വിദ്യാഭ്യാസം, ഏവിയേഷന്‍, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളില്‍ കൂടി സാന്നിധ്യമുറപ്പിക്കാനുള്ള പദ്ധതികള്‍ക്ക് ഇവര്‍ തുടക്കമിട്ടു കഴിഞ്ഞു
ബാങ്കിംഗ് മേഖല നവീകരണത്തിന്റെ പാതയിലൂടെ അതിവേഗം മുന്നേറുകയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സമ്മാനിക്കുന്ന സാധ്യതകളെ കൂടുതല്‍ ഉള്‍ക്കൊണ്ട് സേവനം വ്യാപകമാക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സമൂഹത്തിലെ എല്ലാതട്ടിലുമുള്ള ജനങ്ങളിലേക്കു ബാങ്കിംഗ് സൗകര്യങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണു പ്രാമുഖ്യം. ബാങ്കുകളുടെ ഈ മത്സരം ഫലത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. ഈ രംഗത്തെ പുതുചലനങ്ങളെ കുറിച്ച് ബാങ്ക് സാരഥികള്‍ മനസ് തുറക്കുന്നു
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിന്റെ കുതിപ്പിനു പിന്നിലെ രഹസ്യം
കടുത്ത പ്രതിസന്ധിയിലേക്ക് വഴുതി നീങ്ങിയിരുന്ന ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിലേക്ക് 2008ല്‍ കടന്നുവന്ന ബാങ്കിംഗ് പ്രൊഫഷണലുകളുടെ ഒരു ഐവര്‍ സംഘം ബാങ്കിനെ അല്‍ഭുതകരമായ വളര്‍ച്ചയുടെയും വികസനത്തിന്റെയും പാതയിലേക്ക് എങ്ങനെ നയിച്ചുവെന്ന് ഈ സംഘത്തിന്റെ നായകനും ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ പോള്‍ ഏബ്രഹാം `ധന'ത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിവരിക്കുന്നു
ബാങ്ക് ഇതര ധനകാര്യ സേവന സ്ഥാപനങ്ങള്‍യുവാക്കളെയും ലക്ഷ്യമിട്ട് വിപ്ലവകരമായ ഉല്‍പ്പന്നങ്ങളുമായി
മാറുന്ന മലയാളിക്കൊപ്പം മാറ്റത്തിന്റെ വഴിയിലാണ് കേരളത്തിലെ ബാങ്ക് ഇതര ധനകാര്യ സേവന സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി) . ഉല്‍പ്പന്നങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി മലയാളി മനസിനെ മോഹിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ സ്ഥാപനങ്ങള്‍. അതോടൊപ്പം തന്നെ നടക്കുന്ന ആരോഗ്യകരമായ മല്‍സരം ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ ഒട്ടനവധി അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്. ബാങ്കുകള്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മേന്മയുള്ളവ എപ്രകാരം വിപണിയിലിറക്കാം എന്നാണ് ഇപ്പോള്‍ എന്‍.ബി.എഫ്.സികള്‍ ചിന്തിക്കുന്നത്. അതുകൊണ്ട് യുവാക്കളെ ഉള്‍പ്പടെ തങ്ങളുടെ ഉപഭോക്താക്കളാക്കാന്‍ ഇവയ്‌ക്ക് കഴിയുന്നുണ്ട്. കുതിച്ചു കയറുന്ന സ്വര്‍ണ വില സ്വര്‍ണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇവയ്‌ക്ക് പ്രേരണയാകുന്നു. നിലവിലെ സാഹചര്യങ്ങളെ ഫലപ്രദമായി വിനിയോഗിച്ച് വന്‍ വളര്‍ച്ച കൈവരിക്കുകയാണ് ഈ സ്ഥാപനങ്ങളുടെയെല്ലാം ലക്ഷ്യം
തൊഴില്‍ രംഗത്ത് മല്‍സരം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിസമര്‍ത്ഥര്‍ക്ക് മാത്രമേ വിജയിക്കാനാകൂ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏതൊരു വിദ്യാര്‍ത്ഥിക്കും മികച്ച ഭാവി സ്വന്തമാക്കാമെന്ന് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. പക്ഷെ ഭാവിയിലും മികച്ച അവസരങ്ങളുള്ള ധാരാളം കോഴ്‌സുകള്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ കിടക്കുന്നുണ്ട്. അവ കണ്ടെത്തി നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ചാല്‍ മാസം ലക്ഷങ്ങള്‍ പോലും വേതനം ലഭിക്കുന്ന ജോലി ഏതൊരു സാധാരണക്കാരനും ലഭിക്കുമെന്ന് ഇവര്‍ ഉറപ്പുപറയുന്നു
നിങ്ങള്‍ക്ക് അനുയോജ്യമായ പോളിസിഎങ്ങനെ തെരഞ്ഞെടുക്കാം?
അത്യാവശ്യം എന്നതിലുപരി ഒരു നിക്ഷേപമാര്‍ഗമായാണ് പലരും ഇന്‍ഷുറന്‍സ് പോളിസിയെ കാണുന്നത്. എന്നാല്‍ ഒരാളുടെ യഥാര്‍ത്ഥ ആവശ്യം എന്ത് എന്നതിനനുസരിച്ച് എടുക്കേണ്ട പോളിസിയും വ്യത്യസ്‌തമായിരിക്കണം. ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
`കാഷ്‌ലെസ്' ചികില്‍സാ സൗകര്യം നിഷേധിക്കല്‍: എന്താണ് യാഥാര്‍ത്ഥ്യം?
കാഷ്‌ലെസ് ചികില്‍സാ സൗകര്യം ലഭിക്കുന്ന ആശുപത്രികളുടെ പട്ടികയില്‍ നിന്ന് പല നല്ല ആശുപത്രികളെയും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒഴിവാക്കി. പോളിസി ഉടമകളെ സംബന്ധിച്ച് തീര്‍ത്തും പ്രതികൂലമായ നടപടിയാണിത്
മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന 8,000 രൂപയ്‌ക്കും 15,000 രൂപയ്‌ക്കും ഇടയിലുള്ള അഞ്ച് ഫോണുകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ രംഗത്ത് വിദഗ്‌ധനായ സൈനുല്‍ ആബിദീന്‍
കമ്മ്യൂണിസത്തോട് അടുത്തുനില്‍ക്കുന്ന സമീപനമായിരുന്നു ചെറുപ്പകാലത്ത് ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടേത്. കമ്മ്യൂണിസത്തിന്റെ ചേരി വിട്ടു മുതലാളിത്തത്തെ വരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതാകട്ടെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയങ്ങളും. തന്റെ ജീവിതഗതി തിരിച്ചുവിട്ട സംഭവങ്ങളും വിജയത്തിനായി സ്വീകരിച്ച നിലപാടുകളും വിശദമാക്കുകയാണ് അദ്ദേഹം
ഇന്ത്യയിലെ 110 കോടി ജനങ്ങളില്‍ 1.6 കോടി മാത്രമാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത്. ഓഹരി വിപണിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റിയാല്‍ കൂടുതല്‍ പേര്‍ക്ക് ഓഹരി നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയും
കേരളത്തില്‍ മീഡിയ രംഗത്ത് വമ്പന്‍ പദ്ധതികളേറെ അണിയറയൊരുക്കത്തിലാണ്. പ്രേക്ഷകരിലേക്കും വായനക്കാരിലേക്കുമെത്താന്‍ അവസാന തയ്യാറെടുപ്പു വരെ നടത്തിത്തുടങ്ങിയവ മുതല്‍ വ്യക്തമായ രൂപം പ്രാപിച്ചിട്ടില്ലാത്തവ വരെ അവയില്‍ പെടും
സാമ്പത്തിക സാഹചര്യങ്ങളും ജീവിതശൈലിയും മൂലം കടം നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ എല്ലാ മാസവും കടം തിരിച്ചടയ്‌ക്കുന്നവര്‍ പോലും ഇതിനെ ഫലപ്രദമായി മാനേജ് ചെയ്യുന്നതില്‍ വലിയ ശ്രദ്ധ ചെലുത്താറില്ല. അല്‍പം ശ്രദ്ധിച്ചാല്‍ ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാം
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യവളര്‍ച്ചയുടെ പുതുവഴിയില്‍
ഒരു ശതാബ്‌ദമായി ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. നിരവധി സേവനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സൂപ്പര്‍ മാര്‍ക്കറ്റാകാന്‍ ശ്രമിക്കുന്ന ബാങ്ക്, ചെയര്‍മാനും മാനേജിംഗ് ഡയറക്‌റ്ററുമായ എസ്.ശ്രീധറിന്റെ നേതൃത്വത്തില്‍ വളര്‍ച്ചയുടെ പുതുവഴിയിലാണ്
ചെറുകിട വ്യവസായ മേഖലയില്‍ നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളയാളാണ് കെ.എഫ്.സി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌റ്റര്‍ കെ.എം.നായര്‍. ഇദ്ദേഹം മുമ്പ് സിഡ്‌ബിയില്‍ സൗത്ത് സോണില്‍ ചീഫ് ജനറല്‍ മാനേജരായിരുന്നു. കെ.എഫ്.സിയുടെ വിവിധ പദ്ധതികളെക്കുറിച്ച് ധനത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വിശദമാക്കുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍
രണ്ട് വര്‍ഷം മുമ്പ് നടപ്പാക്കിയ ചീഫ് ലൈഫ് ഇന്‍ഷുറന്‍സ് അഡൈ്വസര്‍ (ക്ലിയ) പദ്ധതി ദേശീയതലത്തിലും കേരളത്തിലും വിജയം നേടുമ്പോള്‍ എല്‍.ഐ.സിയുടെ ബിസിനസില്‍ അത് ഗണ്യമായ സംഭാവനയാണ് നല്‍കുന്നത്
ബിസിനസ് ആധുനികവല്‍ക്കരണംകൈവിടരുത്, ഈ 10 കാര്യങ്ങള്‍
അനുദിനം മാറ്റങ്ങള്‍ക്കു വിധേയമാകുകയാണു ബിസിനസ് തന്ത്രങ്ങളും. അതിവേഗം മാറ്റങ്ങളെ സ്വീകരിച്ചു മുന്നേറുകയാണു ബിസിനസ് വിജയത്തിനും വളര്‍ച്ചയ്‌ക്കും വേണ്ടത്. പരമ്പരാഗത ബിസിനസ് തന്ത്രങ്ങള്‍ക്കപ്പുറം ബിസിനസ് വളര്‍ച്ചയെ നിയന്ത്രിക്കുന്ന ചില ആധുനിക തത്വങ്ങളുണ്ട്