Sat 11-09-2010 , 01: 42: 40 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
വ്യവസായ രംഗം

റ്റി. ബാലകൃഷ്‌ണന്റെ വിലാപം കേരളത്തിന്റെ കണ്ണു തുറപ്പിക്കുമോ?

സംസ്ഥാന വ്യവസായ വകുപ്പ്‌ കേരളത്തിലെ വ്യവസായ വളര്‍ച്ചയും കെ.എസ്‌.ഐ.ഡി.സിയുടെ പങ്കും എന്ന വിഷയത്തെക്കുറിച്ച്‌ കോഴിക്കോട്ട്‌  നടത്തിയ സെമിനാറില്‍ വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ ടി.ബാലകൃഷ്‌ണന്‍ ഐ.എ.എസ്‌ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്‌ത രൂപം. ഇതിലെ കൊക്കോകോളയെ സംബന്ധിക്കുന്ന പരാമര്‍ശമാണ്‌ കഴിഞ്ഞയിടെ വിവാദമായത്‌. കൊക്കോകോളയ്‌ക്കും അപ്പുറം ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട വൈവിധ്യമാര്‍ന്ന വിഷയങ്ങളെ സ്‌പര്‍ശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. (പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാം)

രാധ്യനായ മേയര്‍ ശ്രീ ഭാസ്‌കരന്‍, ബഹുമാനപ്പെട്ട വ്യവസായ മന്ത്രി ശ്രീ എളമരം കരീം, എന്റെ സഹപ്രവര്‍ത്തക സുഹൃത്തുക്കളായ അല്‍കേഷ്‌ കുമാര്‍ ശര്‍മ്മ, ജില്ലാ കളക്‌റ്റര്‍ ശ്രീ സലീം, കെ.എസ്‌.ഐ.ഡി.സി എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ ശ്രീ എം.ആര്‍ കര്‍മചന്ദ്രന്‍, സദസിലിരിക്കുന്ന ബഹുമാന്യരായ എം.എല്‍.എമാര്‍, ഡെപ്യൂട്ടി മേയര്‍, കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികളേ, ജില്ലയുടെ പല ഭാഗത്തുനിന്നും എത്തിച്ചേര്‍ന്നിട്ടുള്ള പ്രതിനിധികളേ സഹോദരീ സഹോദരന്മാരേ

അടുത്ത ഒരു അരമണിക്കൂറോളം സമയം ഞാന്‍ വികസനത്തിന്റെ പശ്ചാത്തലത്തെപ്പറ്റിയുള്ള ചെറിയ ഒരു പ്രസന്റേഷന്‍ നടത്താന്‍ ഉദ്ദേശിക്കുകയാണ്‌. കെ.എസ്‌.ഐ.ഡി.സി നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതികളെപ്പറ്റി വിശദമായി ഞാന്‍ ഇപ്പോള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ശ്രീ ശര്‍മ്മ അത്‌ വിവരിക്കുന്നതാണ്‌. പക്ഷേ , മൊത്തത്തില്‍ ഇന്ത്യയില്‍ നടക്കുന്ന വികസനത്തിന്റെ ഒരു പശ്ചാത്തലം ഈ സന്ദര്‍ഭത്തില്‍ ഒന്നു എടുത്ത്‌ പറയുന്നത്‌ വളരെ അഭികാമ്യമായിട്ട്‌ തോന്നുന്നു.

വളരെ വിലയേറിയ, പ്രധാനപ്പെട്ട ഒരു വാക്കാണ്‌ ഡെമോക്രസി അഥവാ ജനാധിപത്യം. നമ്മള്‍ എല്ലാവരും കുടിക്കുന്ന വെള്ളമായും, ശ്വസിക്കുന്ന വായുവായും അംഗീകരിച്ചിരിക്കുന്ന ഒരു സത്യമാണ്‌ ജനാധിപത്യം. നാം എങ്ങോട്ടാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌ എന്ന്‌ ആലോചിക്കുന്നത്‌ നന്ന്‌. പക്ഷേ, ജനാധിപത്യം എന്നാല്‍ അറിയപ്പെടുന്നത്‌ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗവണ്‍മെന്റ്‌. ഇതില്‍ ചില പ്രിന്‍സിപ്പിള്‍സ്‌ ഉണ്ട്‌. അത്‌ വളരെ വിലപ്പിടിച്ചതാണ്‌. അത്‌ നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ എല്ലാവരും ചില തത്വങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്‌. ചില വിട്ടുവീഴ്‌ചകളും നീക്കുപോക്കുകളും എല്ലാം ചെയ്യണം. അതാണ്‌ സ്‌പിരിറ്റ്‌ ഓഫ്‌ ഡെമോക്രസി.

ഉദാഹരണത്തിന്‌ ഡെമോക്രസിയില്‍ പ്രധാനമായിട്ട്‌ നമ്മള്‍ പറയുന്നതാണ്‌ നമ്മള്‍ക്ക്‌ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നുവെച്ചാല്‍ ഈ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഓരോ തവണയും വരുന്ന ഇലക്‌ ഷനെ മാത്രമല്ല, - ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയെ മാത്രമല്ല - തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. നമ്മുടെ ജീവിത രീതികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം: എവിടെ താമസിക്കണമെന്നും, അല്ലെങ്കില്‍ എന്ത്‌ ജോലി ചെയ്യണമെന്നും, അല്ലെങ്കില്‍ എന്ത്‌ വസ്‌ത്രധാരണം വേണമെന്നും അല്ലെങ്കില്‍ ഏത്‌ തരത്തിലുള്ള ജീവിതരീതിയാണ്‌ അവലംബിക്കേണ്ടത്‌. ഇതൊക്കെ എന്തിനാണ്‌ ഇത്ര പ്രധാനമായിട്ട്‌ എടുത്തുപറയേണ്ടത്‌? ഇതൊക്കെ നമുക്ക്‌ അറിയുന്ന കാര്യങ്ങളല്ലേ? പക്ഷേ, ഇത്തരം സ്വാതന്ത്ര്യമില്ലാത്ത പല രാജ്യങ്ങളും ഇന്നും നിലവിലുണ്ടെന്നുള്ളത്‌ നമുക്ക്‌ പലര്‍ക്കുമറിയില്ല. ഇതെല്ലാം ഒരു സര്‍വ്വലൗകികമായ സത്യമായി അംഗീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. പക്ഷേ അതല്ല യാഥാര്‍ത്ഥ്യം. ഇതു തന്നെ നമുക്ക്‌ വലിയ വലിയ സ്വാതന്ത്ര്യമാണ്‌ എന്നുള്ളത്‌ നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്‌. അത്‌ രാഷ്ട്രീയമായിട്ടുള്ള സ്വാതന്ത്ര്യം അതിനോടുകൂടി ചേര്‍ന്നിട്ടുള്ളതാണ്‌. സാമ്പത്തികമായിട്ടുള്ള സ്വാതന്ത്ര്യം, അപ്പോള്‍ ഇതെല്ലാം നിലനിര്‍ത്തണമെങ്കില്‍ ഡെമോക്രസിയുടെ ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം ഭൂരിപക്ഷത്തിന്റെ അഭിപ്രായം അംഗീകരിക്കുക. ന്യൂനപക്ഷം ആ അഭിപ്രായത്തെ മാനിക്കുക എന്നതാണ്‌. ഇത്‌ അടിസ്ഥാനമായിട്ടുള്ള ഒരു തത്വമാണ്‌. ആ തത്വങ്ങള്‍ നാം എന്തിനാണ്‌ ഇത്രയും തിരക്കുള്ള സമയത്ത്‌ ഇതിനെപ്പറ്റി ഓര്‍മിക്കുന്നത്‌, എന്ന്‌ ചോദിച്ചാല്‍ ഈ ചില സത്യങ്ങളെപ്പറ്റി നമ്മള്‍ സ്വയം ഒന്നാലോചിക്കുന്നത്‌, വിശകലനം ചെയ്യുന്നത്‌, ഒന്നു മനസിലാക്കുന്നതും ഒക്കെ നല്ലതാണ്‌. കാരണം വളരെ കാര്യങ്ങള്‍ പറഞ്ഞുപോകുമ്പോള്‍ അടിസ്ഥാനപരമായിട്ടുള്ള തത്ത്വങ്ങള്‍ എപ്പോഴും ഓര്‍ക്കുന്നത്‌ നമുക്ക്‌ നല്ലതാണ്‌.

ഈ കാര്യം പറയുമ്പോഴാണ്‌ - ഡെമോക്രസിയെപ്പറ്റി പറയുമ്പോഴാണ്‌ ലാളിത്യം, ദാരിദ്ര്യം എന്നീ വാക്കുകള്‍ ഓര്‍മ്മ വരുന്നത്‌. പലരും ഇത്‌ രണ്ടും മാറിമാറി ഉപയോഗിക്കുന്നു. ഇവ രണ്ടും വേറെയാണ്‌. സ്വയം തെരഞ്ഞടുക്കുന്നതാണ്‌ ലാളിത്യം, ദാരിദ്ര്യം മിക്കവാറും ആരും ആവശ്യപ്പെടുന്നതല്ല. ആരും ഇഷ്ടപ്പെടുന്നില്ല. പക്ഷെ പലരും - അതാണിതിന്റെ വ്യത്യാസം - ലാളിത്യത്തിന്റെ പേരില്‍ മറ്റുള്ളവരെ പലരും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌ ദാരിദ്ര്യമാണ്‌. ഈ സത്യം, ഈ പരമാര്‍ത്ഥം പലരും അംഗീകരിക്കുന്നില്ല. ആരും മനസിലാക്കിയിട്ടില്ല. നേരിയ വ്യത്യാസം മാത്രമേയുള്ളൂ. അതുകൊണ്ടാണ്‌ ഈ നല്ല നാണയത്തിന്റെ കൂടെ പല കള്ളനാണയങ്ങളും ചേരുന്നത്‌. നമ്മുടെ സുപ്രീം കോടതി പബ്ലിക്‌ ഇന്ററസ്റ്റ്‌ ലിറ്റിഗേഷന്‍ എന്നു പറഞ്ഞ്‌ വളരെ വലിയ ഒരു പവര്‍ ജനങ്ങള്‍ക്ക്‌ തന്നു. അതിന്റെ ഉദ്ദേശ്യം എന്താണ്‌? പൊതുജനങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ജനങ്ങളെ കോടതിയുടെ മുമ്പില്‍ കൊണ്ടുവരാന്‍ ഒരവസരം. അത്‌ നിങ്ങളെ മാത്രം പ്രത്യേകിച്ച്‌ ബാധിക്കുന്നത്‌ അല്ലെങ്കില്‍പ്പോലും അത്‌ ഒരു പ്രശ്‌നമായിട്ട്‌ നിങ്ങള്‍ക്കു കൊണ്ടുവരാം. പക്ഷേ ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ശ്രീ ബാലകൃഷ്‌ണന്‍ പറഞ്ഞത്‌ വളരെ പ്രസക്തമാണ്‌. ഇന്ത്യയില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തിയിരിക്കുന്നത്‌ പബ്ലിക്‌ ഇന്ററസ്റ്റ്‌ ലിറ്റിഗേഷന്‍ ആണ്‌. പലപ്പോഴും വളരെ സ്വാര്‍ത്ഥമായ, സങ്കുചിതമായ, ലാഭേച്ഛയുള്ള താല്‍പ്പര്യങ്ങളെ ഹനിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമായിട്ടാണ്‌ പബ്ലിക്‌ ഇന്ററസ്റ്റ്‌ ലിറ്റിഗേഷന്‍ മാറിയിരിക്കുന്നത്‌ എന്നത്‌ മറ്റൊരു ഭാഷയില്‍ പറയുകയുണ്ടായി. പക്ഷേ, യാഥാര്‍ത്ഥ്യങ്ങള്‍ എന്താണെന്ന്‌ നമ്മള്‍ മനസിലാക്കേണ്ടതുണ്ട്‌. ലാളിത്യത്തിന്റെ പേരില്‍ പൊതുജനങ്ങളെ പൊതുജനങ്ങളുടെ പേരില്‍ പലരും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌ ദാരിദ്ര്യമാണ്‌. അത്‌ തിരിച്ചറിയേണ്ട ഒരു ബാധ്യത, ഉത്തരവാദിത്തം നമുക്കുണ്ട്‌.

നേരേ ചെരുപ്പിലേയ്‌ക്കാണ്‌, ഷൂസിലേയ്‌ക്കാണ്‌ വരുന്നത്‌. പലരും വിചാരിക്കും എന്താ ഇയാള്‍ പരസ്‌പരം ബന്ധമില്ലാത്തകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന്‌. ബന്ധമുണ്ട്‌. ഞാന്‍ ആ ബന്ധം കൊണ്ടുവരാന്‍ ശ്രമിക്കാം. ഇത്‌ അഡിഡാസ്‌ ചെരുപ്പുകള്‍ വളരെ ഫെമിലിയര്‍ ആയിട്ടുള്ള ബ്രാന്‍ഡാണ്‌. ലോകത്തിലെ രണ്ടാമത്തെ സ്‌പോര്‍ട്‌സ്‌ ഷൂ ആണ്‌. ഏറ്റവും വലിയ കമ്പനി Nike ആണ്‌. കഴിഞ്ഞ വര്‍ഷത്തെ ഇവരുടെ വിറ്റുവരവ്‌ ഏകദേശം നാല്‌ മില്യണ്‍ ഡോളര്‍ ഏകദേശം 4.2 ചില്യാനം മില്യണ്‍ ഡോളര്‍ 20,000 കോടി രൂപയോളം വിറ്റുവരവുള്ള ഒരു കമ്പനിയാണ്‌. ഇവര്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇന്ത്യയില്‍ ഒരു 500 കോടി രൂപ ഇന്‍വെസ്റ്റ്‌ ചെയ്യുന്നതിനുവേണ്ടി കേരളത്തില്‍ വന്നു. നമ്മുടെ ഇന്‍വെസ്റ്റ്‌ ഏജന്‍സി ആ കെ.എസ്‌.ഐ.ഡി.സി ഗ്രോത്ത്‌ സെന്റര്‍ ആയി കിനാലൂര്‍, കണ്ണൂരിലുള്ള വലിയവെളിച്ചം, ആലപ്പുഴയിലെ ചേര്‍ത്തല, മലപ്പുറം ഇതെല്ലാംകൊണ്ടു കാണിച്ചു. അവര്‍ക്കാവശ്യം ഒരു പത്തു മുന്നൂറേക്കര്‍ സ്ഥലമായിരുന്നു. അവര്‍ അന്ന്‌ പറഞ്ഞത്‌ ഏകദേശം 500 കോടി രൂപ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ തയാറാണെന്നാണ്‌. 10-300 ഏക്കര്‍ സ്ഥലം വേണം. പതിനായിരത്തോളം മലയാളികള്‍ക്ക്‌ ജോലി കൊടുക്കാന്‍ പറ്റും. അതിന്‌ പറ്റിയ സ്ഥലമാണ്‌ അന്വേഷിച്ചത്‌. ഇതെല്ലാം കൊണ്ട്‌ കാണിച്ചുകൊടുത്തു. മറ്റ്‌ സ്ഥലങ്ങളും കാണിച്ചുകൊടുത്തു. ഇതൊന്നും അവര്‍ക്കിഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞ പ്രധാന ഒരു കാര്യം ഞങ്ങള്‍ക്ക്‌ ഈ വ്യവസായം ഇവിടെ വരുമ്പോള്‍ ഇതിന്റെ മെറ്റീരിയല്‍സ്‌ ഇതിന്റെ പാര്‍ക്കിംഗിനുള്ള കാര്‍ട്ടണ്‍സ്‌, റോ മെറ്റീരിയല്‍സ്‌, എല്ലാം ദിവസം നൂറുകണക്കിനുള്ള വാഹനങ്ങള്‍ തടസം കൂടാതെ പ്രശ്‌നമില്ലാതെ അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും വന്നു പോയിക്കൊണ്ടിരിക്കുന്ന സുഗമമായിട്ടുള്ള ഒരു ട്രാന്‍സ്‌പോര്‍ട്ടിംഗ്‌ ഫെസിലിറ്റി വേണം. നിങ്ങള്‍ കാണിച്ചുതന്ന സ്ഥലത്തിലൊന്നും അതില്ല. അതുകൊണ്ട്‌ വളരെ സ്‌നേഹത്തോടെ നന്ദി പറഞ്ഞുകൊണ്ട്‌ അവര്‍ നമ്മളെ വിട്ടുപോയി. ഇന്ന്‌ ആന്ധ്രപ്രദേശിലുള്ള വെല്ലൂരില്‍ അവര്‍ ഈ ഫാക്‌റ്ററി സ്ഥാപിച്ചു. സര്‍ക്കാര്‍ അവരുടെ സ്വന്തം ചെലവില്‍ 20 കിലോമീറ്റര്‍ നീളത്തില്‍ വളരെ വീതിയേറിയ ഒരു റോഡും അതിനുവേണ്ടി അവര്‍ക്ക്‌ ഉണ്ടാക്കിക്കൊടുത്തു. ഇന്ന്‌ പതിനായിരത്തോളം പേര്‍ക്ക്‌ അവിടെ ജോലിയുണ്ട്‌. കോടി കണക്കിന്‌ രൂപ ടാക്‌സിനത്തില്‍ ആ സംസ്ഥാനത്തിന്‌ കിട്ടുന്നുണ്ട്‌. മറ്റ്‌ ടാക്‌സുകളായിട്ടും കേന്ദ്ര ഗവണ്‍മെന്റിന്‌ കിട്ടുന്നുണ്ട്‌. നമ്മള്‍ക്ക്‌ കിട്ടേണ്ടതായിരുന്നു. അവര്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട സംസ്ഥാനമാണ്‌ കേരളമാണ്‌. നമ്മള്‍ക്ക്‌ കിട്ടേണ്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ്‌ ആയിരുന്നു.

നമ്മുടെ ചെറുപ്പക്കാര്‍ക്ക്‌ കിട്ടേണ്ട ജോലിയായിരുന്നു. നമ്മള്‍ക്ക്‌ കിട്ടേണ്ട നികുതിയായിരുന്നു - ഈ ഷൂ കമ്പനി ആന്ധ്രയില്‍ പോയതുകൊണ്ട്‌ നമുക്ക്‌ നഷ്ടപ്പെട്ടത്‌. അതെടുത്തുപറയാന്‍ കാരണം - ഇതൊരു കേസല്ല. ഇങ്ങനെ പല കേസുകള്‍ എടുത്തുപറയാനുണ്ട്‌. പല സംഭവങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്‌.

ഇത്‌ കുറച്ചുകൂടെ സന്തോഷമുള്ള കാര്യമാണ്‌. ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ ടെര്‍മിനല്‍ അല്ലെങ്കില്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എന്ന്‌ പറയാനുള്ള ദുബായ്‌ പോര്‍ട്ട്‌ വളരെ വേഗത്തില്‍ കൊച്ചിയില്‍ പൂര്‍ത്തിയായി വരികയാണ്‌. 2000 കോടി രൂപയാണ്‌ ദുബായ്‌ പോര്‍ട്ട്‌ ഇതിനുവേണ്ടി ഇന്‍വെസ്റ്റ്‌ ചെയ്‌തത്‌. അവര്‍ക്കും ആവശ്യം പ്രധാനമായിട്ട്‌ രണ്ട്‌ കാര്യങ്ങളാണ്‌. റോഡ്‌ റെയ്‌ല്‍ ലിങ്കേജ്‌ വേണം. 17.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്‌ നമ്മളാണ്‌ നിര്‍മിച്ചു കൊടുക്കുന്നത്‌. പതിനാറോളം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയും നമ്മള്‍ ഉണ്ടാക്കിക്കൊടുക്കുന്നു. അവര്‍ 2000 കോടി രൂപ ഇന്‍വെസ്റ്റ്‌ ചെയ്യുമ്പോള്‍ 872 കോടി രൂപ നമ്മള്‍ ഇന്‍വെസ്റ്റ്‌ ചെയ്‌തിട്ടാണ്‌ ഈ അടിസ്ഥാന സൗകര്യം ഉണ്ടാക്കിക്കൊടുത്തത്‌. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും വളരെയേറെ ഒരുമിച്ച്‌ സഹകരിച്ച്‌ പ്രവര്‍ത്തിച്ച്‌ റിക്കാര്‍ഡ്‌ വേഗത്തില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇനിയിപ്പോള്‍ ഏകദേശം ഈ മാസം കഴിയുമ്പോള്‍ എല്ലാ പണിയും തീര്‍ന്നുകഴിയും. ഇനി പ്രധാനമന്ത്രിയുടെ ഒരു ഡേറ്റിന്റെ ബാക്കി മാത്രമേയുള്ളൂ ഉദ്‌ഘാടനം ചെയ്യാന്‍. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹകരണത്തിന്റെയും പബ്ലിക്‌ പ്രൈവറ്റ്‌ പാര്‍ട്‌ണര്‍ഷിപ്പിന്റെയും പബ്ലിക്‌ സ്‌പിരിറ്റിന്റെയും ഏറ്റവും നല്ല ഉദാഹരണമാണ്‌ - ഏറ്റവും വലിയ വിജയത്തിന്റെ കഥ പറയാവുന്ന കൊച്ചിയില്‍ വരുന്ന മാറ്റം വളരെ വലിയ മാറ്റമാണ്‌. ഒരു മൈനസ്‌ പോയ്‌ന്റ്‌ കൂടിയുണ്ട്‌. ഈ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തിച്ചുവരുന്നതോടെ ഓരോ മിനിറ്റിലും ആറ്‌ വലിയ കണ്ടെയ്‌നറുകളാണ്‌ ഇറങ്ങാന്‍ പോകുന്നത്‌. ഒന്നാലോചിച്ചു നോക്കൂ. ഓരോ മിനിട്ടും 40 ഫീറ്റിലധികം നീളമുള്ള ആറ്‌ കണ്ടെയ്‌നറുകള്‍. അതില്‍ ആവറേജ്‌ എടുത്തുപറഞ്ഞാല്‍ രണ്ടോ മൂന്നോ ട്രെയ്‌നില്‍ കൂടിയും ഷിപ്പില്‍ കൂടിയും പോകാം. എന്നാലും മൂന്നോ നാലോ കണ്ടെയ്‌നര്‍ (40 അടി) ഓരോ മിനിട്ടിലും നമ്മുടെ ഹൈവേയില്‍ ഇറങ്ങാന്‍ പോകുകയാണ്‌. ഇന്നത്തെ ട്രാഫിക്‌ ഡെന്‍സിറ്റി നിങ്ങള്‍ക്കറിയാം. സാധിക്കുന്നവര്‍ക്കൊക്കെ ഓരോ ചെറിയ പ്ലെയ്‌ന്‍ വാങ്ങി വെക്കുന്നത്‌ നല്ലതാണ്‌. കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും.

ഇത്‌ ലോകത്തിലെവിടെപോയാലും എഴുത്തും വായനയും അറിയാത്തവര്‍ക്ക്‌ പോലും വായിക്കാനറിയാവുന്ന ഒരു പേരാണ്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ബ്രാന്‍ഡ്‌ റെക്കഗനീഷന്‍ ഉള്ള ബ്രാന്‍ഡാണ്‌ കൊക്കകോള. സഹാറയില്‍ പോയാലും ശരി ആര്‍ട്ടിക്കില്‍ പോയാലും ശരി. അത്‌ കണ്ടു കഴിഞ്ഞാല്‍ നാല്‌ വയസായ കുട്ടികള്‍പോലും പറയും. ലോകത്തില്‍ 200ഓളം രാജ്യങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവരുടെ വിറ്റുവരവ്‌ ഏകദേശം 32 ബില്യണ്‍ ഡോളേഴ്‌സ്‌ which is about ഏകദേശം 1,50,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയാണ്‌. ഇവര്‍ക്ക്‌ മാത്രമായി 3300ഓളം ഉല്‍പ്പന്നങ്ങളുണ്ട്‌. ഇന്ത്യയില്‍ മാത്രം 13 പ്ലാന്റുകള്‍ ഉണ്ട്‌. 1,25,000 പേര്‍ നേരിട്ടും, അല്ലാതെയും ഈ കമ്പനിയില്‍ ഇന്ത്യയില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്‌. കോടിക്കണക്കിന്‌ രൂപ ടാക്‌സിനത്തിലും വരുന്നുണ്ട്‌. ഈ സ്ഥാപനത്തിനെ പൂട്ടിച്ച്‌ കച്ച കെട്ടിച്ച ഒരേ ഒരു സംസ്ഥാനം എന്നുള്ള ഖ്യാതി കേരളത്തിനുണ്ട്‌. അതിന്റെ പിന്നില്‍ ഒരുപാട്‌ കാര്യങ്ങളുണ്ട്‌. വെള്ളം എക്‌സ്‌പ്ലോയ്‌റ്റി ചെയ്‌തു. വളത്തില്‍ കാഡ്‌മിയം കലക്കി എന്നുള്ള ആരോപണങ്ങളൊക്കെയുണ്ട്‌. പക്ഷേ, ഞാന്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്‌. എങ്ങനെയാണ്‌ ലോകത്തില്‍ 200ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ - അവിടെ ഒന്നും ഒരു പ്രശ്‌നവും ഇല്ലാതെ, അവിടെ ഒരു ആക്ഷേപവുമില്ലാതെ ഇന്ത്യയില്‍ മറ്റ്‌ 13 സംസ്ഥാനത്തിലും ഇവര്‍ക്ക്‌ ഒരു പ്രശ്‌നവുമില്ലാതെ ലോക്കല്‍ കമ്യൂണിറ്റിയുമായി സഹകരിക്കുമ്പോള്‍ എന്തുകൊണ്ടാണ്‌ കേരളത്തില്‍ മാത്രം ഇങ്ങനെ ഒരു പ്രശ്‌നം വന്നത്‌. അഥവാ അത്ര വലിയ ഒരു പ്രശ്‌നം വന്നിരുന്നുവെങ്കില്‍ നാം എല്ലാവരും വിചാരിച്ചിരുന്നുവെങ്കില്‍ നമ്മള്‍ക്ക്‌ അത്‌ പരിഹരിക്കാന്‍ കഴിയുമായിരുന്നില്ലേ? ഈ 500ഓളം തൊഴിലാളികളെ നമ്മള്‍ പട്ടിണിയിലേക്ക്‌ വഴിയിറക്കാമോ? 500 കോടിയിലധികം രൂപ വരുമാനം സര്‍ക്കാരിന്‌ നികുതിയിനത്തില്‍ പല നികുതികളിലായി കിട്ടിക്കൊണ്ടിരിക്കുന്ന ആ ഒരു കമ്പനിയെ നമ്മള്‍ പൂട്ടിക്കണമായിരുന്നോ? ഈ ഉല്‍പ്പന്നം ഇപ്പോഴും കേരളത്തില്‍ വിറ്റഴിക്കുന്നുണ്ട്‌. അതിന്‌ യാതൊരു തടസവുമില്ല. എന്താണ്‌ നമുക്ക്‌ നഷ്ടപ്പെട്ടത്‌? കുറേ ജോലി, കുറേ വരുമാനം, കുറേ നികുതി, ചിന്തിക്കുന്നതിനുവേണ്ടി പറഞ്ഞു എന്ന്‌ മാത്രമേയുള്ളൂ. ഞാന്‍ വശം പിടിക്കുന്നില്ല. ഇതാണ്‌ ശരി. അതാണ്‌ ശരി എന്നുപറഞ്ഞില്ല. ചില യാഥാര്‍ത്ഥ്യങ്ങള്‍ നിങ്ങള്‍ക്ക്‌ ആലോചിക്കുന്നതിനുവേണ്ടി പറഞ്ഞുവെന്നുമാത്രം.

ഇന്ത്യയില്‍ ആദ്യത്തെ ppp പ്രോജക്‌റ്റാണ്‌ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌. നമ്മള്‍ വളരെ സക്‌സസ്‌ഫുള്‍ ആയിട്ട്‌ പറയുന്ന പ്രോജക്‌റ്റ്‌. വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ വെറും 300 കോടി രൂപയ്‌ക്ക്‌ വളരെ ചുരുങ്ങിയ സമയംകൊണ്ട്‌ വളരെ വേഗത്തില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേഡില്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ എയര്‍പോര്‍ട്ട്‌ ആണിത്‌. ഇന്ത്യയില്‍ പിന്നീട്‌ പബ്ലിക്‌ പ്രൈവറ്റ്‌ പാര്‍ട്‌ണര്‍ഷിപ്പിലൂടെ എയര്‍പോര്‍ട്ട്‌ വികസനം എന്ന ആശയത്തിന്റെ തുടക്കം കുറിച്ചത്‌ ഈ എയര്‍പോര്‍ട്ടില്‍ കൂടിയാണ്‌. ഇന്ന്‌ കൊച്ചിയില്‍ കാണുന്ന വികസനത്തിന്റെ പിന്നിലുള്ള ഏറ്റവും വലിയ കോണ്‍ട്രിബൂഷന്‍ നല്‍കിയത്‌ ഈ എയര്‍പോര്‍ട്ടാണ്‌. ഇന്നിവിടെ പുതിയ ഗോള്‍ഫ്‌ കോഴ്‌സുകളുണ്ട്‌. പുതിയ ഹോട്ടലുകള്‍ തുടങ്ങാന്‍ പോകുന്നു. പുതിയ ഐ.റ്റി എയര്‍ക്രാഫ്‌റ്റ്‌ മെയ്‌ന്റനന്‍സിനുള്ള ഫെസിലിറ്റികള്‍ എല്ലാം തുടങ്ങാന്‍ പോകുന്നു. 100 കോടിയോളം രൂപ കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക്‌ ലാഭമുണ്ടാക്കാന്‍ സാധിച്ചു. അപ്പോള്‍, നമ്മുടെ സ്വകാര്യ മേഖലയും സര്‍ക്കാരും NRK?s കേരളത്തിലുള്ള ബിസിനസ്‌ കമ്യൂണിറ്റി എല്ലാവരും കൂടി സഹകരിച്ച്‌ നടപ്പിലാക്കിയ ഏറ്റവും സക്‌സസ്‌ഫുള്‍ ആയിട്ടുള്ള ഒരു പ്രോജക്‌റ്റാണ്‌ കൊച്ചിന്‍ ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌. രണ്ട്‌ വശവും പറഞ്ഞു എന്നുമാത്രം.

പെപ്‌സി, കൊക്കകോള യുടെ കാര്യം പറയുമ്പോള്‍ പെപ്‌സിയുടെ കാര്യം പറയാതിരിക്കാന്‍ പറ്റില്ല. അതിനെക്കാള്‍ വലിയ കമ്പനിയാണ്‌. 32 ബില്യണ്‍ ആണ്‌ അവരുടെ സെയില്‍ എങ്കില്‍ പെപ്‌സിയുടെ സെയില്‍സ്‌ 43 ബില്യണ്‍ ആണ്‌. രണ്ട്‌ ലക്ഷം കോടിയിലധികം രൂപ സെയില്‍ ഉള്ള കമ്പനിയാണ്‌. ഇതും ഏകദേശം 200ഓളം രാജ്യങ്ങളില്‍ വില്‍ക്കുന്നുണ്ട്‌. ഇന്ത്യയില്‍ ബൃഹത്തായ മൂന്ന്‌ പ്ലാനുകളുണ്ട്‌ ഇവര്‍ക്ക്‌. ഫുഡ്‌ പ്രോസസിംഗിലാണ്‌, ബോട്ടില്‍ പ്ലാന്റ്‌സ്‌ ഒരുപാടുണ്ട്‌. അതിനുപുറമേ, ഫുഡ്‌ പ്രോസസിംഗ്‌ കൊക്കകോളയ്‌ക്ക്‌ ഇല്ല. ഫുഡ്‌ പ്രോസസിംഗിന്‌ മൂന്ന്‌ പ്ലാന്റ്‌ ഉണ്ട്‌. ബംഗാളില്‍, മഹാരാഷ്ട്രയില്‍, പഞ്ചാബില്‍. ഈ പെപ്‌സി - ഇവര്‍ നമ്മുടെ കൃഷിക്ക്‌ ചെയ്യുന്ന കോണ്‍ട്രിബൂഷന്‍ ആര്‍ക്കും അറിയില്ല. ഇന്ത്യയില്‍ തക്കാളി വളര്‍ത്തുന്നതിന്‌ ഏറ്റവും കൂടുതല്‍ കോണ്‍ട്രിബൂട്ട്‌ ചെയ്യുന്ന കമ്പനി പെപ്‌സി ആണ്‌. ഇവര്‍ രംഗത്തു വരുന്നതിനുമുമ്പ്‌ ഒരു പഠനം നടത്തിയപ്പോള്‍ ഒരു ഏക്കറില്‍ ആവറേജ്‌ ഉല്‍പ്പാദനം - തക്കാളി - നോക്കിയപ്പോള്‍ വേള്‍ഡ്‌ ആവറേജില്‍ 48 ടണ്‍ ആയിരുന്നു. ഇന്ത്യയില്‍ നിന്നു കിട്ടുന്നത്‌ 4.2 ടണ്‍ ആയിരുന്നു. അമേരിക്കയില്‍ 54 ടണ്‍ ആയിരുന്നു. 10 വര്‍ഷം ഇവര്‍ ഇന്ത്യയില്‍ പല ഭാഗത്തും പരീക്ഷണം നടത്തി. 300ഓളം പുതിയ വിത്തുകള്‍ പരീക്ഷിച്ച്‌ ആധുനിക മാര്‍ഗങ്ങള്‍ കൊണ്ടുവന്ന്‌ കോണ്‍ട്രാക്‌റ്റ്‌ ഫാമിംഗ്‌ ബംഗാളിലും പഞ്ചാബിലും മഹാരാഷ്ട്രിലും ഫലപ്രദമായി നടപ്പിലാക്കി ഉല്‍പ്പാദനം വര്‍ധിപ്പിച്ച്‌ ഒരു ഏക്കറില്‍ നിന്ന്‌ അമേരിക്കയില്‍ നിന്നു കിട്ടുന്ന 54 ടണ്ണിനെക്കാള്‍ കൂടുതല്‍ 58 ടണ്ണോളം തക്കാളി ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക്‌ സാധിക്കുന്നു. പെപ്‌സിയുടെ കോണ്‍ട്രിബൂഷന്‍ ആണ്‌. ഈ പെപ്‌സി തന്നെ വേറെ ഒരു പുതിയ പരീക്ഷണം കൊണ്ടുവന്നു. നെല്ല്‌ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഇപ്പോള്‍ നമുക്കാവശ്യമുള്ള വെള്ളത്തിന്റെ 1/3 കൊണ്ട്‌ നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കുന്ന ഒരു പുതിയ സാങ്കേതിക വിദ്യ ഇന്ത്യയുടെ പല ഭാഗത്തും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്‌. ഈ വര്‍ഷം മുതല്‍ പാലക്കാട്‌ നടപ്പിലാക്കാം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. എന്തിനാണ്‌ ഇതൊക്കെ പറഞ്ഞത്‌? ഈ കമ്പനിയും പൂട്ടിപ്പോകുമായിരുന്നു. പൂട്ടുന്നതിന്‌ എല്ലാ നടപടികളും പഞ്ചായത്തും ഗവണ്‍മെന്റും എല്ലാംകൂടി ചേര്‍ന്നുകൊണ്ട്‌ പൂട്ടാന്‍ നോക്കി. ഇത്‌ പൂട്ടാന്‍ പറ്റാതിരുന്നതിന്‌ ഒരേ ഒരു കാര്യം വ്യവസായ മന്ത്രിയും വ്യവസായ വകുപ്പും ചേര്‍ന്ന്‌ തീരുമാനിച്ച ശക്തമായ നടപടികളാണ്‌. കിന്‍ഫ്രയിലെ വ്യവസായ പാര്‍ക്കിനകത്ത്‌ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനെ പൂട്ടാന്‍ അനുവദിക്കുകയില്ലായെന്നുള്ള നിലപാട്‌ ഞങ്ങള്‍ സ്വീകരിച്ചു. അത്‌ ഗവണ്‍മെന്റിന്റെ നിലപാടാക്കി മാറ്റി. ആ നിലപാടില്‍ നിന്നതുകൊണ്ടാണ്‌ ഇന്നും അവിടെ 500 സ്‌ത്രീകള്‍ ജോലി ചെയ്യുന്നത്‌. അവിടെ പോയി നോക്കിയാല്‍ കാണാം. വളരെ ഹെവി ട്രക്ക്‌ അതായത്‌ ഹെവി ലിഫ്‌റ്റുകള്‍ ഇതൊക്കെ 20 - 22 വയസായ പെണ്‍കുട്ടികള്‍ വളരെ നിഷ്‌പ്രയാസം ഉപയോഗിക്കുന്നത്‌ കാണാം. highly trained ആണ്‌. Highly -motivated ആണ്‌. ശക്തമായ നടപടികളാണ്‌. ഇന്ത്യയില്‍ മൊത്തം ഒന്നരലക്ഷത്തോളം പേര്‍ ഇതിനുവേണ്ടി പ്രത്യക്ഷമായിട്ടും പരോക്ഷമായിട്ടും ജോലി ചെയ്യുന്നുണ്ട്‌. ലോകത്തില്‍ ഏറ്റവും അറിയപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ്‌. ഈ കമ്പനിയെ സേവ്‌ ചെയ്യാന്‍ സാധിച്ചു എന്നുള്ളത്‌ അഭിമാനകരമായിട്ട്‌ ഞാന്‍ പറയുകയാണ്‌. കൊക്കകോളയെ സേവ്‌ ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നുള്ളത്‌ ദുഃഖകരമായിട്ട്‌ ഞാന്‍ പറയുകയാണ്‌.

മാവൂര്‍ റയോണ്‍സ്‌ ശ്രീ സാബു ഇവിടെ ഇരിക്കുന്നുണ്ട്‌. കോഴിക്കോട്ടുകാരോട്‌ മാവൂര്‍ റയോണ്‍സിനെപ്പറ്റി പറയേണ്ട കാര്യമില്ല. എന്തായാലും ഒരു സത്യം നമുക്ക്‌ എല്ലാപേര്‍ക്കും അറിയാം. കമ്പനി പൂട്ടിപ്പോയി. അതിലാര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. പൊതുവെ പറഞ്ഞുകേള്‍ക്കുന്നത്‌ മൂന്ന്‌ കാര്യങ്ങളാണ്‌. അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞുവന്നു. ആവശ്യത്തിന്‌ കിട്ടിയില്ല. 2. ഇവിടെ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമായി. അത്‌ താഴ്‌ത്തി കൊണ്ടുവരാന്‍ കമ്പനിക്ക്‌ കഴിഞ്ഞില്ല. 3. അവിടെ തൊഴില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ്‌ പൊതുവേ വെളിയില്‍ കേള്‍ക്കുന്നത്‌. ഇതില്‍ എല്ലാം ശരിയായിരിക്കാം. ഭാഗികമായി ശരിയായിരിക്കാം. ഇതൊന്നുമായിരിക്കില്ല. ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല. പക്ഷേ, ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യം ഒരുപക്ഷെ ഇവിടെ ഇപ്പോള്‍ ഇരിക്കുന്നത്‌ മാതിരിയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും എല്ലാവരും കൂടിയിട്ട്‌ ആലോചിച്ചിരുന്നുവെങ്കില്‍ ആയിരക്കണക്കിന്‌ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ആ സ്ഥാപനത്തെ നിലനിര്‍ത്താന്‍ നമുക്ക്‌ കഴിയുമായിരുന്നോ? ഇന്ന്‌ ഇത്‌ പറയേണ്ടതിന്‌ പ്രത്യേകമായൊരു കാരണമുണ്ട്‌. കഴിഞ്ഞ മാസം 30-ാം തിയതി കാബിനറ്റ്‌ അംഗീകരിച്ച ഒരു ഗവണ്‍മെന്റ്‌ ഓര്‍ഡറില്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ ഈ സ്ഥലത്ത്‌ ഒരു പുതിയ ആധുനിക വ്യവസായങ്ങള്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കി. ഒരു സന്തോഷ കാര്യംകൂടി പറയാനുള്ള ഒരു അവസരമാണിത്‌. ചിലര്‍ പറയാറുണ്ട്‌, ഒന്ന്‌ നശിച്ചാലേ മറ്റൊന്ന്‌ അവിടെ വളര്‍ന്നു വരികയുള്ളൂ എന്നത്‌. ഇത്‌ ഒരു പ്രകൃതിയുടെ ഭാഗമാണ്‌. അപ്പോള്‍ പോയത്‌ പോയി. ഇപ്പോള്‍ ഇവിടെ പുതിയ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, BITS Pilani പോലുള്ള സ്ഥാപനങ്ങള്‍ ഇവിടെ വരാന്‍ പോകുന്നുണ്ട്‌. ആധുനിക സാങ്കേതിക വിദ്യകള്‍ അതിനെ എല്ലാപേരും സഹര്‍ഷം സ്വഗതം ചെയ്യുക എന്നാണിവസരത്തില്‍ എനിക്ക്‌ സന്തോഷത്തോടെ പറയാനുള്ളത്‌.

എക്‌സ്‌പ്രസ്‌ വേ, ഞാന്‍ നേരത്തെ പറഞ്ഞപോലെ പുതിയ ആവറേജ്‌ ഒരു നാല്‌ കണ്ടെയ്‌നര്‍ ട്രക്ക്‌സ്‌ റോഡില്‍ ഇറങ്ങാന്‍ പോകുകയാണ്‌. ഇത്‌ 10 വര്‍ഷം മുമ്പ്‌ ആരംഭിച്ച പദ്ധതിയാണ്‌. നമ്മള്‍ വേണ്ട എന്ന്‌ ഉപേക്ഷിച്ചതാണ്‌. അന്ന്‌ ആ വേഗതയില്‍ പോയിരുന്നുവെങ്കില്‍ ഇന്ന്‌ ഇത്‌ പൂര്‍ത്തിയാകുമായിരുന്നു. മിനിഞ്ഞാന്ന്‌ ഇവിടെ സംഭവിച്ച ഏറ്റവും വലിയ ഒരു ദുരന്തം. അതില്‍ മരിച്ചവരെ സ്‌മരിച്ചിട്ടാണ്‌ ഈ പരിപാടി തുടങ്ങിയത്‌. 152ഓളം പേര്‍ മരിച്ച മാംഗ്ലൂരിലെ വിമാന ദുരന്തം. കേരളത്തില്‍ ഓരോ ആഴ്‌ചയിലും വാഹനാപകടത്തില്‍ 100ലധികം പേര്‍ മരിക്കുന്നുണ്ട്‌ എന്നുള്ളത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. അതിനുള്ള പ്രധാന കാരണം എന്താണ്‌? നമ്മള്‍ക്ക്‌ റോഡുകളില്ല, ക്രമാതീതമായി വാഹനങ്ങള്‍ പെരുകി, ജനങ്ങള്‍ സഞ്ചരിക്കേണ്ട ആവശ്യം കൂടി. റോഡുകള്‍ വികസിപ്പിക്കാന്‍ സാധിച്ചില്ല. ഒരുപക്ഷേ, ഈ ഹൈവേ വന്നിരുന്നെങ്കില്‍ അതില്‍ എത്രയോ ജീവന്‍ നമുക്ക്‌ സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നു. വളരെ വിലപ്പെട്ട ജീവനുകളാണ്‌ ഓരോ ദിവസവും നമ്മള്‍ ഈ റോഡില്‍ കുരുതി കൊടുക്കുന്നത്‌. നമുക്ക്‌ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഇനിയും സാധിക്കില്ലേ? നമ്മള്‍ ആലോചിക്കേണ്ട കാര്യമാണ്‌. അടുത്തകാലത്ത്‌ വന്ന്‌ കേന്ദ്രമന്ത്രി ഒരു കാര്യം പറഞ്ഞു. ഒരല്‍പ്പം വ്യത്യാസം ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞ കണക്കനുസരിച്ച്‌ അമേരിക്കയില്‍ 100 പേര്‍ക്ക്‌ അഞ്ച്‌ കാറുകളാണുള്ളത്‌. 5 വാഹനങ്ങളെന്നു പറയുമ്പോള്‍ 5 കാറ്‌. കേരളത്തില്‍ 100 പേര്‍ക്ക്‌ ആറ്‌ വാഹനങ്ങളാണുള്ളത്‌. അമേരിക്കയില്‍ ഏറ്റവും സമ്പന്നരായിട്ടുള്ള ആള്‍ക്കാരും ഉണ്ട്‌. പക്ഷേ, നല്ല പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ടേഷനുമുണ്ട്‌. ഓരോ ദിവസവും ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ എത്രയോ മില്യണ്‍ ജനങ്ങളാണ്‌ സബ്‌വേയില്‍ കൂടി യാത്ര ചെയ്യുന്നത്‌. അവര്‍ക്കൊന്നും കാറിന്റെ ആവശ്യമില്ല. നാല്‌ വര്‍ഷം ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ജീവിച്ച ഒരു വ്യക്തിയാണ്‌ ഞാന്‍. കാറുണ്ടായിരുന്നുവെങ്കിലും എടുക്കേണ്ട ഒരാവശ്യം വന്നിട്ടില്ല. കാരണം അത്രയും നല്ല പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫെസിലിറ്റീസ്‌ ഉണ്ട്‌. എന്നിട്ടുപോലും അമേരിക്കയിലുള്ളതിനെക്കാള്‍ കൂടുതല്‍ ഡെന്‍സിറ്റി ഓഫ്‌ ട്രാഫിക്‌ കേരളത്തില്‍ ഉണ്ടെന്നാണ്‌ കേന്ദ്രമന്ത്രി പറഞ്ഞത്‌. ഞാനല്ല പറഞ്ഞത്‌. അങ്ങനെയുള്ള കേരളത്തില്‍ റോഡ്‌ വേണ്ട എന്ന ഒരു നിലപാട്‌ നമുക്കെങ്ങനെ സ്വീകരിക്കാന്‍ പറ്റും? ഞാന്‍ തര്‍ക്കത്തിലേക്ക്‌ കടക്കുന്നില്ല. പക്ഷേ നാം എല്ലാം ആലോചിച്ച്‌ നോക്കേണ്ട വിഷയമാണ്‌.

തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക http://www.dhanammagazine.com/php/archives_guest_details.php?top=1249

 

 
Go to Top
Back
Read more, Subscribe to Dhanam Click here

 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS