Sat 11-09-2010 , 01: 40: 08 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
Top Stories

കേരളത്തിലെ ജനപ്രിയ ടോപ്‌ 20 ബ്രാന്‍ഡുകള്‍

ഒന്നാം സ്ഥാനം മില്‍മയ്‌ക്ക്‌ തന്നെ
ഈസ്റ്റേണ്‍ രണ്ടാമത്‌, വി-ഗാര്‍ഡിന്‌ മൂന്നാം സ്ഥാനം

കേരളത്തിലെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനം മില്‍മ തുടര്‍ച്ചയായി നാലാം തവണയും നിലനിര്‍ത്തി. തുടര്‍ച്ചായി രണ്ടാം വര്‍ഷവും രണ്ടാം സ്ഥാനം ഈസ്റ്റേണിന്‌ തന്നെ. വി ഗാര്‍ഡ്‌ ആണ്‌ മൂന്നാം സ്ഥാനത്ത്‌. തുടര്‍ന്നുള്ള നാലുമുതല്‍ 20 വരെയുള്ള സ്ഥാനം ഇനി പറയുന്നവയ്‌ക്കാണ്‌. സ്‌കൂബിഡേ (4), നിറപറ റൈസ്‌ (5), കേര (6), പോപ്പി (7), അന്ന (8), കൃഷ്‌ണ തുളസി കഫ്‌ സിറപ്പ്‌്‌ (9), മലബാര്‍ സിമന്റ്‌സ്‌ (10), പങ്കജ കസ്‌തൂരി (11), ലൂണാര്‍സ്‌ ഹവായ്‌ (12), കിറ്റെകസ്‌ (13), ചാക്‌സണ്‍ (14), ധാത്രി(15), ചന്ദനം സോപ്പ്‌ (16), സെബോളിന്‍(17), മേളം (18), ശബരി ടീ (19), അക്വാടെക്‌ (20).
ടോപ്‌ 20 കേരള ബ്രാന്‍ഡുകള്‍

ബ്രാന്‍ഡ്‌ സ്‌കോര്‍

റാങ്ക്‌

മില്‍മ  256.188 1
ഈസ്റ്റേണ്‍ 211.627 2
വി-ഗാര്‍ഡ്‌ 169.967 3
സ്‌കൂബി ഡേ 167.889 4
നിറപറ റൈസ്‌ 163.015 5
കേര 161.788 6
പോപ്പി അംബ്രല 155.358 7
അന്ന 154.68 8
കൃഷ്‌ണ തുളസി കഫ്‌ സിറപ്പ്‌ 146.535 9
മലബാര്‍ സിമന്റ്‌ 141.98 10
പങ്കജ കസ്‌തൂരി  138.217 11
ലൂണാര്‍സ്‌ ഹവായ്‌ 135.534 12
കിറ്റെക്‌സ്‌  130.363 13
ചാക്‌സണ്‍ 125.353 14
ധാത്രി 117.491 15
ചന്ദനം സോപ്പ്‌ 112.211 16
സെബോളിന്‍ 110.311 17
മേളം 109.62 18
ശബരി റ്റീ 107.278 19
അക്വാടെക്‌ 104.425 20


കോര്‍പ്പറേറ്റ്‌ കേരളം ആകാംക്ഷാപൂര്‍വം കാത്തിരുന്ന 2009ലെ ടോപ്‌ 20 സര്‍വേഫലത്തില്‍ ഇക്കുറിയും പല അട്ടിമറികളും ഉണ്ട്‌. ചില ബ്രാന്‍ഡുകള്‍ ജനപ്രീതി നിലനിര്‍ത്തിയപ്പോള്‍ ചിലതിന്റെ പ്രീതി കുറയുകയും ടോപ്‌ 20 പട്ടികയില്‍ നിന്ന്‌ പുറത്താകുകയും ചെയ്‌തു. മറ്റു ചിലവ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നേറി. മില്‍മ ഒന്നാം സ്ഥാനവും ഈസ്റ്റേണ്‍ രണ്ടാം സ്ഥാനവും നിലനിര്‍ത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കേര ആറാം സ്ഥാനത്തേക്ക്‌ തഴ്‌ന്നു. കഴിഞ്ഞ സര്‍വേയില്‍ 17ാം സ്ഥാനത്തേക്ക്‌ താഴ്‌ന്ന്‌ ഏവരെയും അമ്പരപ്പിച്ച വി-ഗാര്‍ഡ്‌ മൂന്നാം സ്ഥാനത്തേക്ക്‌ കുതിച്ചതാണ്‌ ഈ സര്‍വേയി ലെ മറ്റൊരു പ്രത്യേകത.
2008ലെ ടോപ്‌ 20 ബ്രാന്‍ഡുകളുടെ പട്ടികയില്‍ സ്ഥാനം ലഭിക്കാതിരുന്ന മലബാര്‍ സിമന്റ്‌സ്‌ 10ാം സ്ഥാനവും പങ്കജ കസ്‌തൂരി 11ാം സ്ഥാനവും ചന്ദനം സോപ്പ്‌ 16ാം സ്ഥാനവും സെബോളിന്‍ 17ാം സ്ഥാനവും അക്വാടെക്‌ 20ാം സ്ഥാനവും നേടിക്കൊണ്ട്‌ 2009ലെ പട്ടികയില്‍ ഇടം നേടി.

ചില ബ്രാന്‍ഡുകള്‍ ജനപ്രീതിയില്‍ വളരെ വലിയ മുന്നേറ്റമാണ്‌ കാഴ്‌ചവെച്ചത്‌. ധാത്രി 20ല്‍ നിന്ന്‌ 15ലേക്കും സ്‌കൂബിഡേ 5ല്‍ നിന്ന്‌ നാലി ലേക്കും അന്ന 12ല്‍ നിന്നും എട്ടിലേക്കും കൃഷ്‌ണ തുളസി കഫ്‌ സിറപ്പ്‌ 13ല്‍ നിന്നും ഒമ്പതിലേക്കും ലൂണാഴ്‌സ്‌ ഹവായ്‌ 15ല്‍ നിന്ന്‌ 12 ലേക്കും ചാകസ്‌ണ്‍ 16ല്‍ നിന്നും 14ലേക്കും നില മെച്ചപ്പെടുത്തി.

എന്നാല്‍ 11ാം സ്ഥാനത്തുണ്ടായിരുന്ന മേളം 18ാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തുണ്ടായിരുന്ന നിറപറ അഞ്ചാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കേര ആറാം സ്ഥാനത്തേക്കും ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന കിറ്റെക്‌സ്‌ 13ാം സ്ഥാനത്തേക്കും 18ാം സ്ഥാനത്തുണ്ടായിരുന്ന ശബരി ടീ 19ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

കഴിഞ്ഞ ടോപ്‌ 20 പട്ടികയിലുണ്ടായിരുന്ന അഞ്ചു ബ്രാന്‍ഡുകള്‍ 2009ലെ പട്ടികയില്‍ നിന്ന്‌ പുറത്തായി. ഏഴാം സ്ഥാനത്തുണ്ടായിരുന്ന പവിഴം റൈസ്‌, എട്ടാം സ്ഥാനത്തുണ്ടായിരുന്ന പാരഗണ്‍ ഹവായ്‌ , 10ാം സ്ഥാനത്തുണ്ടായിരുന്ന ജ്യോതിഷ്‌ ബ്രഹ്മി, 14ാം സ്ഥാനത്തുണ്ടായിരുന്ന ലെക്‌സസ്‌ സോപ്പ്‌ 19ാം സ്ഥാനത്ത്‌ ഉണ്ടായിരുന്ന എലൈറ്റ്‌ ബ്രഡ്‌ ആന്‍ഡ്‌ കേക്ക്‌ എന്നിവയാണവ.

ജനപ്രീതി അളന്നതെങ്ങനെ?
ജോജി അലക്‌സ്‌, രാകേഷ്‌ കൃഷ്‌ണന്‍, ആനന്ദ്‌ ശശിധരന്‍ (റിസര്‍ച്ച്‌ ടീം)
മലയാളികളുടെ ജനപ്രിയ ബ്രാന്‍ഡുകളെ കണ്ടെത്താനുള്ള സര്‍വെ ഇത്തവണയും ആവേശകരമായിരുന്നു. കേരളത്തില്‍ നിന്നുല്‍ഭവിച്ച, ഇവിടെ ആസ്ഥാനമുള്ള 501 ബ്രാന്‍ഡുകളില്‍ നിന്ന്‌ യോഗ്യരായ ഉല്‍പ്പന്ന ബ്രാന്‍ഡുകളെ കണ്ടെത്തുകയായിരുന്നു ആദ്യഘട്ടത്തില്‍ ചെയ്‌തത്‌. പ്രാഥമികമായി നടത്തിയ വിപണി സര്‍വേയിലൂടെ ജനങ്ങളുടെ ഇടയിലുള്ള ബ്രാന്‍ഡ്‌ അവബോധം അളന്ന്‌ ഈ 501 ബാന്‍ഡുകളില്‍ നിന്ന്‌ കൂടുതല്‍ ജനപ്രീതിയുള്ള 97ബ്രാന്‍ഡുകളെ കണ്ടെത്തി. രണ്ടാം ഘട്ടത്തില്‍ ഈ 97 ബ്രാന്‍ഡുകളെ അവയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പരിപാലനം, വ്യക്തിഗത ഉപയോഗം, ഗൃഹ ഉപയോഗം, ഭക്ഷണ പാനീയം, കെട്ടിട നിര്‍മാണം എന്നീ വിഭാഗങ്ങളായി തരംതിരിച്ചു.

ടോപ്‌ ബ്രാന്‍ഡുകളെ കണ്ടെത്താനുള്ള സര്‍വേയില്‍ പങ്കെടുത്തവരുടെ ബ്രാന്‍ഡ്‌ പ്രിയം അളക്കാന്‍ അഞ്ച്‌ അളവുകോലുകളാണ്‌ സര്‍വേയില്‍ സ്വീകരിച്ചത്‌. ബ്രാന്‍ഡ്‌ പ്രിഫറന്‍സ്‌, ക്വാളിറ്റി, വാല്യു ഫോര്‍ മണി, ബ്രാന്‍ഡ്‌ റെപ്യൂട്ടേഷന്‍, ബ്രാന്‍ഡ്‌ സ്റ്റാറ്റസ്‌ എന്നിവയെ സംബന്ധിച്ച ചോദ്യങ്ങളോടാണ്‌ അവര്‍ പ്രതികരിച്ചത്‌. ഈ അളവുകോല്‍ ഉപയോഗിച്ച്‌ ബ്രാന്‍ഡ്‌ പോപ്പുലാരിറ്റി സ്‌കോര്‍ നിശ്ചയിക്കുകയായിരുന്നു അടുത്ത യജ്ഞം. 3059 വ്യക്തികളടങ്ങിയ സാമ്പിളിലാണ്‌ ഈ സര്‍വെ നടത്തിയത്‌.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളടങ്ങിയ ദക്ഷിണമേഖല, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളടങ്ങിയ മധ്യ മേഖല, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം ജില്ലകളടങ്ങിയ ഉത്തര മേഖല എന്നിങ്ങനെ തരംതിരിച്ചാണ്‌ സര്‍വേ നടത്തിയത്‌. 16 മുതല്‍ 70 വരെ വയസുള്ള ആളുകളിലാണ്‌ സര്‍വേ നടത്തിയത്‌.

സര്‍വേയില്‍ നിന്ന്‌ 97 ബ്രാന്‍ഡുകള്‍ക്ക്‌ ലഭിച്ച ബ്രാന്‍ഡ്‌ പോപ്പുലാരിറ്റി സ്‌കോര്‍ വിലയിരുത്തി ഉയര്‍ന്ന സ്‌കോര്‍ നേടിയവയെ ഉള്‍പ്പെടുത്തിയാണ്‌ ടോപ്‌ 20 ബ്രാന്‍ഡുകളുടെ പട്ടിക തയാറാക്കിയത്‌. അഞ്ച്‌ വ്യത്യസ്‌ത വിഭാഗങ്ങളിലെ ടോപ്‌ ബ്രാന്‍ഡുകളെയും ഇതില്‍ നിന്ന്‌ കണ്ടെത്തി. കേരളത്തിലെ ഓരോ മേഖലയിലും ഏതൊക്കെ ബ്രാന്‍ഡുകളാണ്‌ മുന്നില്‍, വനിതകളുടെ ഇഷ്‌ട ബ്രാന്‍ഡുകള്‍ ഏതൊക്കെ, പുരുഷന്മാരുടെ ഇഷ്‌ട ബ്രാന്‍ഡുകള്‍ ഏതൊക്കെ എന്നും ഈ സര്‍വേ കണ്ടെത്തിയിട്ടുണ്ട്‌.

Go to Top
Read more, Subscribe to Dhanam Click here

 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS