1. നിങ്ങള്‍ക്ക് ധനികനാകാന്‍ ഇതാ ഒരു ലളിത ഫോര്‍മുല
എങ്ങനെ ധനികരാകാം എന്ന് ബഹുഭൂരിപക്ഷത്തിനും അറിയില്ല. നമ്മളെല്ലാം പക്ഷേ ജീവിതകാലം മുഴുവന്‍ അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും എല്ലാവരും ധനികരാകുന്നില്ല. ധനികരാകാനുള്ള ഈ പുത്തന്‍ ഫോര്‍മുല ഇന്നുതന്നെ പരീക്ഷിക്കൂ.
ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ബോളിവുഡ് താരം മാത്രമല്ല വിശാലമായ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍ കൂടിയാണ്. തൊടുന്നതെല്ലാം പൊന്നാക്കുന്ന ബോളിവുഡ് രാജാവിന്റെ ബിസിനസ് ലോകത്തിലേക്കും കാഴ്‌ചപ്പാടുകളിലേക്കും ഒരു എത്തിനോട്ടം
ദേശീയ തലത്തില്‍ വാഹന വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സ് വീണ്ടും രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. മാരുതിയാണ് ഒന്നാം സ്ഥാനത്ത്. ഇത് ടാറ്റ മോട്ടോഴ്‌സിന്റെ തിരിച്ചുവരവാണ്. രണ്ട് വര്‍ഷത്തിനുശേഷം കമ്പനി വീണ്ടും ഹ്യുണ്ടായ് മോട്ടോഴ്‌സിനെ ഓവര്‍ടേക്ക് ചെയ്‌ത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 1991ല്‍ ടാറ്റ എസ്റ്റേറ്റ് എന്ന മോഡലുമായിട്ടാണ് ടാറ്റ കേരളത്തിലെ കാര്‍ വിപണിയിലെത്തിയത്. തുടക്കം മുതല്‍ തന്നെ സാധാരണക്കാരന്റെ മോഹങ്ങള്‍ക്കൊപ്പമായിരുന്നു ടാറ്റയുടെ പ്രയാണം. എന്തൊക്കെ ഘടകങ്ങളാണ് കേരളത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ വളര്‍ച്ചയ്‌ക്ക് സഹായിച്ചത്? ടാറ്റ മോട്ടോഴ്‌സിന്റെ കുതിപ്പിലും കിതപ്പിലും ഓരോ പോലെ കൂടെ നിന്ന ടാറ്റയുടെ ശക്തരായ മൂന്ന് ഡീലര്‍മാര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് തുടങ്ങി വിജയിപ്പിക്കാന്‍ സാധ്യതയുള്ളതെന്ന് കണ്ടെത്തി തയാറാക്കിയ വ്യവസായ പദ്ധതിയുടെ രൂപരേഖ വിശദമാക്കുന്ന പരമ്പര
`ആം ആദ്‌മി'യെ മുന്നില്‍ കണ്ട് അവതരിപ്പിച്ച യു.പി.എ സര്‍ക്കാരിന്റെ ആദ്യബജറ്റിനു ശേഷം ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി രണ്ടാമത്തെ ബജറ്റില്‍ കോര്‍പ്പറേറ്റ് മേഖലക്ക് ഗുണകരമായ വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. 2010-11ല്‍ ധനകമ്മി 5.5 ശതമാനമായി കുറയ്‌ക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം നമ്മുടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ കരുത്തേറിയതാകുമെന്ന ശുഭാപ്‌തിവിശ്വാസമാണ് പങ്കുവെക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 40,000 കോടി രൂപയും 3ജി സ്‌പെക്‌ട്രം ലേലത്തിലൂടെ 35,000 കോടി രൂപയും സമാഹരിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ ധനശേഷി ഉയര്‍ത്തുന്നതിനായുള്ള കാല്‍വെപ്പാണ്. അതേ സമയം വിലക്കയറ്റം തടയാന്‍ വേണ്ട നടപടികള്‍ ബജറ്റില്‍ ഇല്ലെന്ന വിമര്‍ശനം നിലനില്‍ക്കുകയും ചെയ്യുന്നു. ആദായ നികുതി സ്ലാബുകളുടെ പരിധികള്‍ ഉയര്‍ത്തുക വഴി സ്ഥിര വരുമാനക്കാര്‍ക്ക് നിക്ഷേപത്തിനായി കൂടുതല്‍ മിച്ചവരുമാനം കണ്ടെത്താന്‍ സഹായിക്കുന്നതും നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നിര്‍ദേശങ്ങളും ബജറ്റിലുണ്ട്.
41. ഹരി കെ. നമ്പൂതിരി ഹെല്‍ത്ത് കെയര്‍ സ്‌പെഷലിസ്റ്റ്
അമേരിക്കയാണ് കര്‍മരംഗമെങ്കിലും കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തനമേഖലയിലും സജീവ ഇടപെടലുകള്‍ നടത്തുന്ന ഹരി കെ. നമ്പൂതിരി ഹെല്‍ത്ത് കെയര്‍ മേഖലയ്‌ക്ക് നല്‍കുന്നത് വിലപ്പെട്ട സംഭാവനകളാണ്