1. മക്കള്‍പ്പോര്‌കുടുംബ ബിസിനസിനെ എങ്ങനെ രക്ഷിക്കാം
ഇന്ത്യയിലെ കുടുംബ ബിസിനസുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? മക്കള്‍പ്പോര് തന്നെ എന്ന് കുടുംബ ബിസിനസിന്റെ അകവും പുറവും കൃത്യമായി വിശകലനം ചെയ്‌ത് ആവശ്യമായ ചികില്‍സ നിര്‍ദേശിക്കുന്നതില്‍ ആഗോള പ്രശസ്‌തനായ പ്രൊഫ. ജോണ്‍ എല്‍ വാര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
2. ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കാന്‍10 കല്‍പ്പനകള്‍
വാഹനം ഓടിക്കാന്‍ അറിയില്ല എങ്കില്‍ ആരൊക്കെ നിര്‍ബന്ധിച്ചാലും അതോടിക്കാന്‍ നിങ്ങള്‍ തയാറാകുമോ? ഇല്ല എന്നുതന്നെയാകും എല്ലാവരുടെയും ഉത്തരം. ആരെങ്കിലും അതിന് തുനിഞ്ഞാല്‍ തന്നെ ഓടിക്കാന്‍ അറിയുന്ന ആരെങ്കിലും കൂടെ ഉണ്ടായിരിക്കും. ആല്ലെങ്കില്‍ എന്താകും സംഭവിക്കുക എന്ന് ആരും പ്രത്യേകം പറഞ്ഞുതരേണ്ടതില്ലല്ലോ.
മലയാള സിനിമയിലെ 90 ശതമാനം ആര്‍ട്ടിസ്റ്റുമാരും കൊച്ചിയില്‍ വീട് സ്വന്തമാക്കിയിരിക്കുന്നു. ഒപ്പം കേരളത്തിലെ മുന്‍നിര ബിസിനസുകാരും. സെലിബ്രിറ്റികള്‍ എന്തുകൊണ്ട് കൊച്ചിയെ ഇഷ്‌ടകേന്ദ്രമാക്കുന്നു? ഒരു അന്വേഷണം
വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നതിനുള്ള ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇവ വന്നാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂടുമെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ആശങ്കപ്പെടുന്നു. എന്തായാലും വിദേശ സര്‍വ്വകലാശാലകളുടെ വരവ് വിദ്യാഭ്യാസ രംഗത്ത് വലിയ മല്‍സരത്തിന് വഴിയൊരുക്കുമെന്ന് എല്ലാവരും ഉറപ്പിച്ച് പറയുന്നു. ഈ മല്‍സരത്തിന്റെ അനന്തര ഫലം ഗുണമോ ദോഷമോ? അതേക്കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്യുകയാണ് ഈ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും വൈദഗ്‌ധ്യവുമുള്ള പ്രമുഖര്‍.
മെഡിക്ലെയിം പോളിസി പ്രകാരം കവറേജ് ലഭിക്കുന്ന വ്യക്തികള്‍ക്ക് പണമൊന്നും മുടക്കാതെ തന്നെ ചികില്‍സ തേടാവുന്ന കാഷ്‌ലെസ് സൗകര്യത്തിനും ഇന്ന് പ്രചാരമേറുകയാണ്. പക്ഷേ ബോധപൂര്‍വമല്ലാതെ വരുത്തുന്ന ചില വീഴ്‌ചകള്‍ സമയത്ത് ചികില്‍സ പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കാം. കാഷ്‌ലെസ് ചികില്‍സ തേടുമ്പോള്‍ പോളിസി ഉടമകള്‍ വരുത്തുന്ന പൊതുവായ തെറ്റുകള്‍ എന്തൊക്കെയാണ്?
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് തുടങ്ങി വിജയിപ്പിക്കാന്‍ സാധ്യതയുള്ളതെന്ന് കണ്ടെത്തി തയാറാക്കിയ വ്യവസായ പദ്ധതിയുടെ രൂപരേഖ വിശദമാക്കുന്ന പരമ്പര