കേരളവും ഇന്ത്യന്‍ വ്യവസായലോകവും ഉറ്റുനോക്കുന്ന വല്ലാര്‍പാടത്തെ രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ (ഐ.സി.റ്റി.റ്റി) `സോഫ്‌റ്റ് ലോഞ്ചി'ന് സജ്ജമായിക്കഴിഞ്ഞു. മലയാളികള്‍ക്കുള്ള ഓണസമ്മാനമായി ഓഗസ്റ്റില്‍ വല്ലാര്‍പാടം പദ്ധതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. |